scorecardresearch

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പക്കണം; ജുണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് സമരം

വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കണമെന്നതും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു

വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കണമെന്നതും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു

author-image
WebDesk
New Update
private bus, kerala, ie malayalam

ഫയൽ ചിത്രം

കൊച്ചി: ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിത കാലസമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. മിനിമം യാത്രാ നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പിലാക്കണമെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.

Advertisment

നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണം. ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണം. വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കണം. ഒപ്പം വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന കൺസെഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കണമെന്നും ഉടമകള്‍ പറയുന്നു.

Bus Strike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: