കോഴിക്കോട്: ബസ് ഉടമകളുടെ പ്രശ്നങ്ങൾ ഈ മാസം 20നകം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പ് നൽകിയതോടെ ചൊവ്വാഴ്ച തുടങ്ങാനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു. 20നകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 21 മുതൽ സമരം തുടങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി.ഗോപിനാഥ്, കൺവീനർ കെ.ബി. സുരേഷ്കുമാർ എന്നിവർ പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ.ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

Read More: ജാമിയക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്; നാല് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

സ്വകാര്യ ബസ് വ്യവസായം തകരുന്നുവെന്ന് ചൂണ്ടിക്കാട്ടി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിച്ചത്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക, ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

Read More: കൊറോണ: മരണ സംഖ്യ 361, വൈറസ് ബാധിതരുടെ എണ്ണം 17,205

ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.