ജനം പെരുവഴിയില്‍: സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു

നിരക്ക് ഉയര്‍ത്തിയെങ്കിലും ഇത് പര്യാപ്​തമല്ലെന്നും വിദ്യാർഥി യാത്രനിരക്ക്​ ഉയർത്തണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം തുടരുന്നത്

People rushed to enter a KSRTC bus to go Cochin Medical College at HMT junction in Kochi on Friday. In rush hours, the a heavy crowd seen at the bus stop. Express/ Mithun Vinod

എറണാകുളം: ബസ്​ചാർജ്​​ വർധന ആവശ്യപ്പെട്ടുളള സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നും യാത്രക്കാര്‍ വലഞ്ഞു. ഓഫീസുകളിലും മറ്റു പോകേണ്ടവര്‍ പുലര്‍ച്ചെ തന്നെ റോഡുകളില്‍ കെഎസ്ആര്‍ടിസി ബസുകളേയും മറ്റ് സ്വകാര്യ വാഹനങ്ങളേയും പ്രതീക്ഷിച്ച് നില്‍ക്കുന്നതാണ് നഗരങ്ങളില്‍ നിന്നുളള കാഴ്ച്ച.

നിരക്ക് ഉയര്‍ത്തിയെങ്കിലും ഇത് പര്യാപ്​തമല്ലെന്നും വിദ്യാർഥി യാത്രനിരക്ക്​ ഉയർത്തണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം തുടരുന്നത്. ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിപ്പിക്കാനാവില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ലെന്നും സര്‍ക്കാര്‍ ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ധന വില വർധനയും കെ എസ് ആർ ടി സി യുടെ നിലയും പരിഗണിച്ചുള്ള പരിഷ്കാരം നിലവിൽ വന്നുവെന്നുവെന്നുമുള്ള നിലപാടാണ് ഗതാഗത മന്ത്രിയുടേത്. ഒരു വിഭാഗം ബസുടമകൾ ഇന്നലെ വൈകിയും ഗതാഗത മന്ത്രിയെ കണ്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Private bus strike enters second day

Next Story
ഇടുക്കിയിൽ രണ്ടാം പട്ടയമേള നാളെ,പതിനൊന്നായിരം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ്village office peerumedu
The moderation of comments is automated and not cleared manually by malayalam.indianexpress.com