/indian-express-malayalam/media/media_files/uploads/2018/01/private-bus.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് 90 ശതമാനം സ്വകാര്യ ബസ് സർവീസുകളും ഇന്നുമുതൽ ഉണ്ടാകില്ല. ഒൻപതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് സർവീസ് നടത്തുന്നില്ലെന്ന് കാണിച്ച് സർക്കാരിനു ജി-ഫോം നൽകിയിരിക്കുന്നത്. വളരെ കുറച്ച് സർവീസുകൾ മാത്രമേ ഇനിയുണ്ടാകൂ. വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകാനും ശേഷിക്കുന്ന സർവീസുകൾ കൂടി നിർത്തിവയ്‌ക്കാനും സാധ്യതയുണ്ട്. കോവിഡ് പ്രതിസന്ധിയും ഇന്ധനവില വർധനവുമാണ് സ്വകാര്യ ബസ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്താൻ കാരണം.
കോവിഡ് പ്രതിസന്ധി അവസാനിക്കുംവരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സർക്കാർ അടയ്‌ക്കുക, ഡിസംബർ വരെ റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം ബസുടമകൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. നികുതി അടയ്‌ക്കാനുള്ള സമയം നീട്ടിനൽകാമെന്നായിരുന്നു ഗതാഗതവകുപ്പ് അറിയിച്ചത്.
Read Also: കണ്ടെയ്‌ൻമെന്റ് സോണുകളില്‍ കുടുങ്ങി കെഎസ്ആര്‍ടിസി; ഹ്രസ്വദൂര സര്‍വീസുകളും പരുങ്ങലില്‍
സ്വകാര്യ ബസുടമകൾ നിലപാട് പുനഃപരിശോധിക്കണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലേക്ക് ബസുടമകൾ എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റിബസ്സുകള്‍ ഇല്ലാതാകും. ഇത് കെഎസ്ആർടിസിയേയും ഇല്ലാതാക്കും. പരാമാവധി ചെയ്യാന്‍ കഴിയുന്ന സഹായം സ്വകാര്യ ബസ്സുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസുടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഉടനില്ല
ദീര്‍ഘദൂര കെഎസ്ആർടിസി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന തീരുമാനം സർക്കാർ തിരുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഉടൻ പുനഃരാരംഭിക്കേണ്ടെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു. ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തി. ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഇക്കാര്യം ഗതാഗതമന്ത്രിയെ അറിയിക്കുകയായിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം സർവീസുകൾ പുനഃരാരംഭിച്ചാൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്‌തു. ഇതോടെ ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കുന്നത് നീളും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us