scorecardresearch

മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന് ആവശ്യം; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്

മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന് ആവശ്യം; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 22 മുതലാണ് സമരം നടത്തുന്നത്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്.

അതേസമയം, ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് കൂടിക്കാഴ്ച. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി ബസുടമകളോട് ആവശ്യപ്പെടും.

Read Also: വാളയാര്‍ കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി

മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമലതപ്പെടുത്തിയിരുന്നു. എന്നാൽ, അതിനുശേഷം മറ്റു നടപടികളൊന്നും സർക്കാർ സ്വീകരിച്ചില്ലെന്ന് ബസ് ഉടമകൾ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Private bus owners strike kerala from november 22