മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്ന് ബസ് ഉടമകൾ, സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സമരം

നിലവിലെ നിരക്ക് വർധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകൾ അംഗീകരിക്കാനാകില്ല

private bus, ie malayalam

കൊച്ചി: സർക്കാർ മുന്നോട്ടുവച്ച ബസ് നിരക്ക് വർധന അംഗീകരിക്കില്ലെന്നും നാളെ മുതൽ അനിശ്ചിതകാല ബസ് സമരമെന്നും ബസ് ഉടമകൾ. നിലവിലെ നിരക്ക് വർധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകൾ അംഗീകരിക്കാനാകില്ല. മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു. യാത്രക്കാരിൽ 60 ശതമാനവും വിദ്യാർത്ഥികളാണ്. ഇവരുടെ നിരക്ക് വർധിപ്പിക്കാതെയുളള നിരക്ക് വർധന അംഗീകരിക്കില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് നിരക്ക് വർധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ബസ്സുടമുകളുമായിചർച്ചയ്ക്ക് തയ്യാറാണ്. കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളാണ് നടപ്പാക്കിയത്. ജനങ്ങളുടെ പ്രയാസം ബസ് ഉടമകൾ മനസ്സിലാക്കണമെന്നും മന്ത്രി പ്രതികരിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓർഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പർ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയർത്താനാണ് തീരുമാനിച്ചത്. ഫെയർസ്റ്റേജിലും വിദ്യാർഥികൾക്കുള്ള മിനിമം നിരക്കിലും വർധന വരുത്തിയിരുന്നില്ല. ഇതാണ് ബസ് ഉടമകളെ വീണ്ടും സമരം എന്ന തീരുമാനത്തിൽ എത്തിച്ചത്.

Read More:മിനിമം നിരക്ക് 10 രൂപയാക്കാനുളള സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് റിട്ട: ജഡ്‌ജി എം.രാമചന്ദ്രൻ

ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ റിട്ട. ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ കണക്കിലെടുത്താണു നിരക്കുവർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. വിദ്യാർഥികൾക്ക് ഇളവിനു പ്രായപരിധി നിശ്ചയിക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രിസഭ തളളുകയാണ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Private bus owners demand ticket rate hike private bus strike on tomorrow

Next Story
ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽranjith murder, trivandrum, vineeth, emalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com