കോവിഡ് നെഗറ്റീവ്; ഒരാഴ്‌ച കൂടി നിരീക്ഷണത്തിൽ തുടരുമെന്ന് പൃഥ്വിരാജ്

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പങ്കുവച്ചാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്

Empuraan, എമ്പുരാൻ, Prithviraj, Bharath Gopi, ഭരത് ഗോപി

നടൻ പൃഥ്വിരാജിന് കോവിഡ് നെഗറ്റീവായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആന്റിജൻ പരിശോധനയിൽ തനിക്ക് കോവിഡ് നെഗറ്റീവ് ആയെന്നും ഒരാഴ്‌ച കൂടി താൻ ഐസൊലേഷനിൽ തുടരുമെന്നും പൃഥ്വിരാജ് അറിയിച്ചു. രോഗബാധിതനായ സമയത്ത് തന്നെ പരിഗണിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തവർക്ക് നന്ദി പറയുന്നതായും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് പങ്കുവച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

കഴിഞ്ഞ ആഴ്‌ചയാണ് പൃഥ്വിരാജിന് കോവിഡ് പോസിറ്റീവായത്. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

താൻ കോവിഡ് പോസിറ്റീവായ വിവരം പൃഥ്വിരാജ് ഫെയ്‌സ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു. “ഒക്ടോബർ ഏഴു മുതൽ ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാൻ. കോവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഷൂട്ടിങ് മുന്നോട്ടകൊണ്ടുപോയത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കോർട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങൾ ടെസ്റ്റ് നടത്തി. നിർഭാഗ്യവശാൽ, ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാൻ ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയുമാണ്. ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളുമില്ല.” കോവിഡ് പോസിറ്റീവ് വാർത്ത സ്ഥിരീകരിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Prithviraj covid 19 negative certificate janaganamana film

Next Story
സംസ്ഥാനത്ത് ഇന്ന് 5457 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 7015 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com