തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റവാളികളെ പാർപ്പിക്കാൻ പുതിയ ജയിലുകൾ നിർമ്മിക്കണമെന്ന് ജയിൽ​ ജയിൽ പരിഷ്കരണ കമ്മീഷൻ. ഡോ. അലക്സാണ്ടർ ജേക്കബ് ചെയർമാനായ കമ്മീഷനാണ് സംസ്ഥാനത്ത് കുറ്റവാളികളുടെ എണ്ണം വർധിക്കുന്നതായും , അതിനാൽ പുതിയ ജയിലുകൾ നിർമ്മിക്കണം എന്നും മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എ​റ​ണാ​കു​ള​ത്ത് ഉ​ൾ​പ്പെ​ടെ പു​തു​താ​യി മൂ​ന്നു സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കുന്നുണ്ട്.

ജ​യി​ല്‍ ഭ​ക്ഷ​ണ പ​ദാ​ര്‍​ത്ഥ​ങ്ങ​ളു​ടെ നി​ർ​മാ​ണം കൂടുതൽ വ്യാപിപിച്ചാൽ സർക്കാരിന് 10 കോടി രൂപയുടെ ലാഭം ലഭിക്കുമെന്നും കമ്മീഷൻ നിർദേശിക്കുന്നുണ്ട്. ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലെ വെ​ട്ടു​ക​ല്ല് ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ക​ല്ല് വെ​ട്ടു​ന്ന​വ​ര്‍​ക്ക് ഉ​യ​ര്‍​ന്ന കൂ​ലി നി​ശ്ച​യി​ച്ച് പ്ര​തി​ദി​നം 3000 ക​ല്ലെ​ങ്കി​ലും വെ​ട്ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തി​ലൂ​ടെ സ​ര്‍​ക്കാ​രി​ന് 20 കോ​ടി രൂ​പ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഓ​രോ പോ​ലീ​സ് സ​ബ് ഡി​വി​ഷ​നു​ക​ളി​ലും ഒ​രു ജ​യി​ലെ​ങ്കി​ലും സ്ഥാ​പി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. പോ​ലീ​സ് റേ​ഞ്ചു​ക​ള്‍​ക്ക് സ​മാ​ന​മാ​യി ജ​യി​ല്‍ വ​കു​പ്പി​നും നാ​ല് റേ​ഞ്ചു​ക​ള്‍ വേ​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ഓ​പ്പ​ണ്‍ ജ​യി​ലു​ക​ള്‍ സ്ഥാ​പി​ക്കണമെന്നും കമ്മീഷൻ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ