ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെയോടെയാകും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക

തിരുവനന്തപുരം: ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമായിരിക്കും മോദി കേരളത്തിലേക്ക് എത്തുക. രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെയോടെയാകും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, ഇതേ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തില്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എന്‍ഡിആര്‍എഫിന്റെ 40 യൂണിറ്റുകള്‍. 200 ലൈഫ് ബോയികള്‍ എന്നിവ അടിയന്തരമായി എത്തിച്ചു. 250 ലൈഫ് ജാക്കറ്റുകള്‍, ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സ്, എയര്‍ഫോഴ്‌സ് പത്തെണ്ണം കൂടി എത്തി. നേവിയുടെ നാല് ഹെലികോപ്‌റ്റേഴ്‌സ്, മൈറന്‍ കമന്റോസിന്റെ സംഘം, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ട് എന്നിവയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

രാജ്യ സുരക്ഷാ വകുപ്പിനോടും ആഭ്യന്തര വകുപ്പിനോടും ഒട്ടേറ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആര്‍മി സ്‌പെഷ്യല്‍ ടീമിന്റെ നാല് ടീമുകള്‍, പത്ത് നേവി യൂണിറ്റുകള്‍, എന്‍ഡിആര്‍എഫിന്റെ അഞ്ച് യൂണിറ്റുകള്‍ എന്നിവ അടിയന്തരമായി അയയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Prime minister to visit to kerala tomorrow

Next Story
Kerala Flood LIVE Updates: സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com