ന്യൂഡൽഹി: വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷു ആശംസകൾ നേർന്നു. തന്റെ ട്വിറ്റർ പേജിലൂടെയാണ് നരേന്ദ്രമോദി മലയാളികൾക്ക് ആശംസകൾ നേർന്നത്. പ്രധാനമന്ത്രി ആശംസകൾ നേർന്നത് മലയാളത്തിൽ എന്നതാണ് മറ്റൊരു പ്രത്യേകത. ”കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ വിഷു ആശംസകള്‍. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” മോദിയുടെ ആശംസകൾ ഇങ്ങനെ

— Narendra Modi (@narendramodi) April 14, 2017

ആഘോഷ കാലത്ത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം പതിവാണ്. ഓണത്തിന് നരേന്ദ്ര മോദി എല്ലാ മലയാളികൾക്കും ആശംസകൾ നേരാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ