എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ നിസ്സാരരായി കാണരുതെന്നും മോദിയുടെ മുന്നിറിയിപ്പ്. ബിജെപി പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ എത്തണമെന്ന ചിന്ത മാത്രമേ എൽഡിഎഫിനും യുഡിഎഫിനും ഉള്ളുവെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

കേരളത്തിന്റെ ജനങ്ങൾ ഉയർത്തെഴുന്നേറ്റിരിക്കുകയാണെന്നും, ബിജെപിയിൽ അവർ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ത്രിപുരയിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

രാജ്യം മുഴുവൻ ശബരിമല വിഷയം ചർച്ച ചെയ്യുകയാണ്. ശബരിമല വിഷയത്തിൽ ഇടതുപക്ഷ സർക്കാർ എടുത്ത നിലപാട് ലജ്ജാകരമാണ്. ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആത്മിയതെയും ബഹുമാനിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. കോൺഗ്രസിന് ശബരിമല വിഷയത്തിൽ ഇരട്ടത്താപ്പാണ്. പാർലമെന്റിൽ ഒരു നിലപാടും പത്തനംതിട്ടയിൽ മറ്റൊരു നിലപാടുമാണ് കോൺഗ്രസ് സ്വീകരിച്ചത്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കേരളത്തിന്റെ സംസ്കാരത്തോടൊപ്പം നിന്നിട്ടുള്ള ഏക പാർട്ടി ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലിംഗ സമത്വത്തെക്കുറിച്ച് വീരവാദം മുഴക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും തന്നെയാണ് മുത്തലാഖ് ബില്ലിനെ എതിർക്കുന്നത്. സാമ്പത്തിക സംവരണ ബില്ലിനെ എതിർക്കുന്നത് മുസ്ലീം ലീഗിനെയും മോദി വിമർശിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ