കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചത് ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബഞ്ചും തള്ളി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി. പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നൽകാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപ പിഴ ചുമത്തിയാണ് ഹർജി സിംഗിൾ ബഞ്ച് തള്ളിയത്. പിഴ സംഖ്യ ഒഴിവാക്കണമെന്ന ആവശ്യം ഉത്തരവ് നൽകുമ്പോൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
Also Read: ഞായറാഴ്ചകളില്‍ തിയറ്റര്‍ തുറക്കാന്‍ അനുവദിക്കണെന്ന് ഹര്‍ജി; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി