കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാട് വിഷയം മുതല്‍ സഹായ മെത്രാന്‍മാരെ നീക്കിയത് വരെ ചര്‍ച്ചയാക്കി എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ വിമത വൈദികര്‍ രംഗത്തെത്തി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തതില്‍ വിമത വൈദികര്‍ പ്രതിഷേധം അറിയിച്ചു.

Read Also: എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്‍മാരെ മാറ്റിയത് ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണെന്ന് വിമത വൈദികര്‍ ആരോപിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ബിഷപ്പിനെ വേണമെന്നാണ് വിമത വൈദികര്‍ ആവശ്യപ്പെടുന്നത്. അതിരൂപതയ്ക്ക് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. പ്രതിഷേധ സംഗമത്തിന് ശേഷമായിരുന്നു വിമത വൈദികര്‍ പരസ്യമായി രംഗത്തുവന്നത്.

Read Also: എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സഹായ മെത്രാന്‍മാരെ നീക്കിയത് അവരെ കാരണം അറിയിക്കാതെയാണ്. ഇത് പ്രതികാര നടപടിയാണ്. ആലഞ്ചേരിയുടെ നേതൃത്വത്തില്‍ രൂപതയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. കാനോനിക നിയമം അടക്കം ആലഞ്ചേരി ലംഘിച്ചു. ഭൂമി വില്‍പ്പന സിനഡില്‍ ചര്‍ച്ച ചെയ്തില്ല. നിയമം പാലിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ സംഭവിക്കില്ലായിരുന്നു എന്നും വിമത വൈദികര്‍ ആരോപിച്ചു. സഹായ മെത്രാന്‍മാരെ ഇറക്കി വിട്ടത് ഒരു വിശദീകരണവും ചോദിക്കാതെയാണെന്നും വൈദികര്‍ കുറ്റപ്പെടുത്തി. സത്യത്തിനായി ഒരുമിച്ച് കൂടണമെന്നാണ് വത്തിക്കാന്‍ പ്രമാണം. തങ്ങളുടെ കടമയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും വൈദികര്‍ പറഞ്ഞു.

സഹായ മെത്രാൻമാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് കഴിഞ്ഞ ആഴ്ച സസ്പെൻഡ് ചെയ്തത്. വത്തിക്കാന്‍ ഇടപെട്ട് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതായി അതിരൂപതയില്‍ നിന്നുള്ള അറിയിപ്പുണ്ടായിരുന്നു.  എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.