scorecardresearch

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി; പൂജാരി അറസ്റ്റില്‍

Thrissur Event Bomb Plot: തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി

Thrissur Event Bomb Plot: തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി

author-image
WebDesk
New Update
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി;  പൂജാരി അറസ്റ്റില്‍

Plant Bomb at President's Event: തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. പ്രതിയെ പൊലീസ് പിടികൂടി. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്.

Advertisment

പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍സന്ദേശമായാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. ബോംബിട്ട് കോളേജ് തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണു ഇയാള്‍ ഫോണില്‍ വിളിച്ചത്.

അതേസമയം, മദ്യലഹരിയിലാണു താന്‍ ഫോണ്‍വിളിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇന്നലെയാണു രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.

Advertisment
Death Threats President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: