വൈദികൻ യുവതിയെ പീഡിപ്പിച്ച കേസ്: ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ

യുവതിയുടെ പരാതി കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ്

rape, rape cases, ie malayalam

കൊച്ചി: തൃശൂരിൽ മുൻ വൈദികൻ യുവതിയെ പീഡിപ്പിച്ച കേസിൽ ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. 2016ൽ നടന്ന സംഭവമായതിനാൽ മൊബൈൽ ഫോൺ രേഖകൾ ലഭ്യമല്ലെന്നും പ്രതി അക്കാലത്തുപയോഗിച്ച മൊബെൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ടെന്നും കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്‌പി ജി.പൂങ്കുഴലി കോടതിയെ അറിയിച്ചു.

യുവതിയുടെ പരാതി കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണെന്നും ശാസത്രീയ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി വ്യക്തമാക്കി. ഇരയുടേയും അയൽക്കാരുടേയും കോളനിയിലെ മറ്റ് താമസക്കാരുടേയും മൊഴികൾ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്.

കോളനിയിൽ വിതരണം ചെയ്ത നോട്ടീസ് ഇര ഹാജരാക്കിയിട്ടുണ്ട്. ഇരയുടെ മെഡിക്കൽ പരിശോധന നടന്ന ദിവസം പ്രതി ആശുപത്രിയിൽ എത്തിയെന്ന പരാതി അന്വേഷിച്ചെന്നും പ്രതി സ്ഥലത്തുണ്ടായിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസിനെതിരെ ഇരയുടെ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണം തൃപ്തികരമല്ലെന്ന യുവതിയുടെ ഹർജിയെ തുടർന്നാണ് കോടതി റിപ്പോർട്ട് തേടിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.

2016ൽ യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി പീഡിപ്പിക്കുകയും മൊബെൽ ഫോണിൽ ചിത്രങ്ങൾ പകർത്തിയ ശേഷം വിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിവാഹ ശേഷവും പ്രതി ഭീഷണി തുടരുകയാണെന്നുമാണ് ഹർജിയിലെ ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Priest raped women police on high court532574

Next Story
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാളെ കാസര്‍ഗോഡ് ഓറഞ്ച് അലേര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com