വൈദികൻ യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

തൃശൂർ മുരിങ്ങൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു

high court, kerala high court, Online Education, Kerala Government, ഹൈക്കോടതി, സംസ്ഥാന സർക്കാർ, ഓൺലൈൻ വിദ്യാഭ്യാസം, സർക്കാർ, kerala news, malayalam news, ie malayalam

കൊച്ചി: മുരിങ്ങൂരിൽ മുൻ വൈദികൻ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി സി.സി.ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രതിയുടെ കസ്റ്റഡി ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇര പരാതി കൊടുക്കാൻ കാല താമസമുണ്ടായത് കണക്കാക്കി മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

തൃശൂർ മുരിങ്ങൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വാദം പത്ത് ദിവസത്തേക്ക് നീട്ടണമെന്ന പ്രതി സി.സി.ജോൺസന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.

Read More: പിഎസ്‌‌സി റാങ്ക് പട്ടിക നീട്ടില്ലെന്ന് മുഖ്യമന്ത്രി; സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Priest raped women police on high court denied accused bail application539395

Next Story
പിഎസ്‌‌സി റാങ്ക് പട്ടിക നീട്ടില്ലെന്ന് മുഖ്യമന്ത്രി; സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധംpsc, pinarayi vijayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com