മൂന്നാര്‍ : മൂന്നാറില്‍ കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശു പൊളിച്ചുമാറ്റിയ റവന്യൂ വകുപ്പിന്‍റ് നടപടിയെ സ്വാഗതം ചെയ്ത് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്റെ ഫേസ്ബുക് പോസ്റ്റ്‌.
“ബൈബിളും കുരിശും പല കാലത്തും അധിനിവേശത്തിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് ” എന്ന് പറഞ്ഞ മെത്രോപ്പൊലീത്ത, “കുരിശു നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും” എന്നു കുറിക്കുന്നുണ്ട്.

നേരത്തേയും മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്രകടനനം നടത്തിയിരുന്നു.” “ആത്മീയ ടൂറിസം” എന്ന പേരിൽ കുരിശ് സ്ഥാപിച്ചും ഭൂമി കൈയ്യേറാൻ ശ്രമിക്കുന്നു” എന്നും ” ഇത്തരം ” ആത്മീയ മാഫിയാ ” കളെ കർശനമായി സർക്കാർ നേരിടണം.” എന്നുമായിരുന്നു  കൂറിലോസ് തന്റെ ഫേസ്ബുക്കില്‍ ഈസ്റ്റര്‍ സന്ദേശമായി കുറിച്ചത്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍, മൂന്നാര്‍ ദൗത്യത്തിനും റവന്യൂ മന്ത്രിക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിടുന്നത്. അതിടയില്‍, പാപാത്തിചോലയില്‍ കുരിശുനാട്ടിയ ആത്മീയ സംഘത്തിന്‍റെ ഭൂവിടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ