തിരുവനന്തപുരം: പ്രമുഖ ഹൈന്ദവ ആരാധനാലയമായ തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നട അടച്ചു. ക്ഷേത്രത്തില്‍  ശുദ്ധികലശക്രിയകള്‍ നടക്കുന്നതിനാലാണ് നട അടച്ചത്.  ഇതര മതസ്ഥര്‍ പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്നാണ്‌ ശുദ്ധികലശം നടത്തുന്നത്. ക്ഷേത്രത്തില്‍ അല്പശി ഉത്സവം നടന്നു വരികയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടക്കാനിരുന്ന അല്പശി ഉത്സവ ശീവേലി നടന്നില്ല.

ഹിന്ദു മത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനം. ഇതരമതസ്ഥരായ ഒരു കൂട്ടം ആളുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിഹാരക്രിയകള്‍ നടക്കുന്നത്. ഇന്ന് രാത്രി വൈകി പരിഹാരക്രിയകള്‍ പൂര്‍ത്തിയാകും എന്നും തുടര്‍ന്ന് ഉത്സവ ശീവേലി ഉണ്ടാകും എന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാളെ നിര്‍മ്മാല്യം മുതല്‍ സാധാരണ സമയങ്ങളില്‍ ദര്‍ശനം ഉണ്ടായിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook