ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെ വൈദികൻ പീഡനത്തിന് ഇരയാക്കി എന്നാതാണ് പരാതി

Child Abuse

കൊച്ചി: ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. കൊച്ചി പെരുമ്പടപ്പാണ് സംഭവം. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വൈദികൻ ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് പരാതി. ബോയ്സ് ഹോമിൽ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടികളുടെ പരാതിയിലാണ് നടപടി.

വൈദികനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെയും കുട്ടികൾക്ക് നേരെ പീഡനശ്രമം നടന്നിരുന്നെങ്കിലും ഭയം മൂലം കുട്ടികൾ ഇത് പുറത്ത് പറഞ്ഞിരുന്നില്ല. ഇന്നലെയും ഇത് ആവർത്തിക്കപ്പെട്ടപ്പോൾ ബോയ്ഡ് ഹോമിൽ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയും മാതാപിതാക്കളും നാട്ടുകാരും ചേർന്ന് വൈദികനെ പൊലീസിന് കൈമാറുകയും ആയിരുന്നു.

Web Title: Priest arrested for sexual abuse against children in boys home

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com