മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും

വില വർധനവ് പഠിക്കാൻ മിൽമ സമിതിയെ നിയോഗിച്ചിട്ടുണ്ട്

Milma, Milk, Kerala, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ സാധ്യത. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനയാണ് പാല്‍ വില കൂട്ടാന്‍ കാരണമെന്നാണ് മില്‍മ പറയുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളം എന്നിവയുടെ വില ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ സര്‍ക്കാര്‍ പാല്‍വില ഇന്‍സെന്റീവ് നല്‍കി കര്‍ഷകരെ സഹായിക്കണം. അല്ലാത്ത പക്ഷം മില്‍മ അധികം വൈകാതെ തന്നെ പാല്‍വില വര്‍ധനയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read Also: ക്ഷീര കർഷകരെ വെട്ടിലാക്കി കേന്ദ്രസർക്കാർ: പാലുൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നീക്കം

വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മില്‍മ പറയുന്നു. നിരക്ക് വര്‍ധന ശാസ്ത്രീയമായി പഠിക്കാന്‍ മില്‍മ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കും. അതിനു ശേഷമായിരിക്കും ലിറ്ററിന് എത്ര രൂപ വച്ച് വര്‍ധിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഓണത്തിന് ആവശ്യമായ പാല്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും മില്‍മ അറിയിച്ചു. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാല്‍ വില കൂടി വര്‍ധിക്കുന്നത് മലയാളികള്‍ക്ക് ഇരുട്ടടിയാകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Price hike milma milk kerala

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express