തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് വെ​ള്ളി​യാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഇന്നും നാളെയും രാ​ഷ്​​ട്ര​പ​തി പങ്കെടു​ക്കും. ത​ല​സ്​​ഥാ​ന​ത്ത്​ അ​ദ്ദേ​ഹ​ത്തി​ന്​ പൗ​ര​സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.50ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന രാ​ഷ്​​ട്ര​പ​തി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന്, 3.30ന്​ ​പ​ള്ളി​പ്പു​റം ടെ​ക്‌​നോ​സി​റ്റി പ​ദ്ധ​തി​യി​ലെ ആ​ദ്യ സ​ര്‍ക്കാ​ര്‍ മ​ന്ദി​ര​ത്തി​​ന്റെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​ഖ്യാ​പ​ന​വും നി​ര്‍വ​ഹി​ക്കും. ഗ​വ​ര്‍ണ​ര്‍ പി.സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഡോ. ​എ.സ​മ്പ​ത്ത് എംപി, സി.ദി​വാ​ക​ര​ന്‍ എം​എൽ​എ, ചീ​ഫ് സെ​ക്ര​ട്ട​റി, ഐ​ടി സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

തുടർന്നു രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി 5.50നു വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ആറിനു സംസ്ഥാന സർക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിൽ പങ്കെടുക്കും. എട്ടു മണിക്ക് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം അവിടെ തങ്ങും.

നാളെ രാവിലെ 9.45നു പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. 11നു കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12.30നു ഡൽഹിക്കു മടങ്ങും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ