രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ശബരിമല സന്ദർശിക്കും

ജനുവരി അഞ്ചിന് കൊച്ചിയിൽ നിന്നാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പോവുക

ramnath kovind

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ശബരിമല ദർശനം നടത്തും. കൊച്ചിയിൽനിന്നാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പോവുക. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശമുണ്ട്.

മണ്ഡലകാല സമാപനത്തിന് ശേഷം മകരവിളക്ക് മഹോത്സവത്തിനായി ഇന്നലെ വൈകിട്ടാണ് ശബരിമല നട തുറന്നത്. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്. ഇതിനുശേഷം അയ്യപ്പ ക്ഷേത്രനട 21നു രാവിലെ ഏഴിനു അടയ്ക്കും.

Read Also: ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ ചാഞ്ചല്യമുണ്ടാകും: യേശുദാസ്

ദേവസ്വം ബോർഡ് ആദ്യം ഇറക്കിയ ഉത്തരവ് അനുസരിച്ച് 20നു രാവിലെ അടയ്ക്കുമെന്നായിരുന്നു. മകരവിളക്കിന് മാളികപ്പുറത്തുനിന്ന് അഞ്ചു ദിവസത്തെ എഴുന്നള്ളിപ്പാണു വേണ്ടത്. മകരവിളക്ക് 15നായതിനാൽ ഗുരുതി ദിവസം എഴുന്നള്ളിപ്പ് ഉണ്ടാകില്ല. 20ന് നട അടച്ചാൽ നാല് എഴുന്നള്ളിപ്പു മാത്രമേ നടക്കൂ.

20ന് നടയടച്ചാൽ അത് ആചാരലംഘനമാകുമെന്നതിനാൽ അത് പാടില്ലെന്നു കാണിച്ചു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വത്തിനു കത്ത് നൽകിയതിനെത്തുടർന്നാണു നീട്ടിയത്. ഇതനുസരിച്ചു 19 വരെ നെയ്യഭിഷേകം ഉണ്ട്. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ അന്നു കളഭാഭിഷേകവും നടക്കും. തീർഥാടനത്തിനു സമാപനം കുറിച്ചുള്ള ഗുരുതി 20നു നടക്കും. അന്നു വരെ മാത്രമേ തീർഥാടകർക്ക് ദർശനമുള്ളൂ.

സുരക്ഷക്കായി 1397 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രണാതീതമാകാതിരിക്കാൻ ദർശനവും അഭിഷേകത്തിനും ശേഷം ഭക്തർ എത്രയും വേഗം മടങ്ങണമെന്നാണ് പൊലീസിന്റെ അഭ്യർഥന.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: President ramnath kovind to visit sabarimala on sunday

Next Story
സിനിമയില്‍ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്നു; ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com