ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകി. ഇക്കാര്യത്തിൽ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.കാർഷിക ബില്ലുകൾക്കെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്. ബില്ലിനെതിരെ പ്രതിഷേധിച്ച് കർഷകരും പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങുകയും ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിൽ ഒന്നും എൻ‌ഡി‌എയുടെ സ്ഥാപകകക്ഷികളിലൊന്നുമായി ശിരോമണി അകാലിദൾ ഭരണ സഖ്യം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

Read More : രാജ്യ വ്യാപകമായി പ്രതിഷേധിച്ച് കർഷകർ; കാർഷിക ബില്ലുകൾക്കെതിരായ സമരം ശക്തമാവുന്നു

ഫാർമേഴ്‌സ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ബിൽ, 2020, പ്രൈസ് അഷ്വറൻസ്, ഫാം സർവീസസ് ബിൽ 2020, എസൻഷ്യൽ കമ്മോഡിറ്റീസ് (ഭേദഗതി) ബിൽ, 2020 എന്നിവയ്ക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

ബില്ലിന് അംഗീകാരം നൽകിയ ഈ ദിനത്തെ “ഇരുണ്ട ദിനം” എന്ന് ശിരോമണി അകാലിദൾ തലവൻ സുഖ്‌ബീർ സിംഗ് ബാദൽ വിശേഷിപ്പിച്ചു. രാജ്യത്തിന്റെ മനസാക്ഷി അനുസരിച്ച് പ്രവർത്തിക്കാൻ രാഷ്ട്രപതി വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More: ഭാരത് ബന്ദ്: രാജ്യമെമ്പാടും പ്രക്ഷോഭം, റെയിൽ-റോഡ് ഉപരോധിച്ച് കർഷകർ

“രാജ്യത്തിന്റെ മനസാക്ഷിയായി പ്രവർത്തിക്കാൻ രാഷ്ട്രപതി വിസമ്മതിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഇരുണ്ട ദിനമാണ്. എസ്എഡിയും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ട പ്രകാരം പുനർവിചിന്തനത്തിനായി അദ്ദേഹം ഈ ബില്ലുകൾ പാർലമെന്റിന് തിരികെ നൽകുമെന്ന് ഞങ്ങൾ വളരെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു, ”ബാദൽ പറഞ്ഞതായി എഎൻഐ റിപോർട്ട് ചെയ്തു.

Read More: President gives assent to three farm bills, Badal calls it ‘dark day’ for India

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.