scorecardresearch
Latest News

പ്രേംകുമാർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ

മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം

പ്രേംകുമാർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ

കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായി പ്രെംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം.

ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്തേക്കാണ് പ്രേം കുമാറിനെ നിയമിച്ചത്.

അടുത്തിടെ ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ സർക്കാർ നിയമിച്ചിരുന്നു. സംവിധായകൻ കമലിന് പകരമായിരുന്നു രഞ്ജിത്തിന്റെ നിയമനം.

രഞ്ജിത്തിനെ ചെയർമാനായി തിരഞ്ഞെടുത്തതിന് പിറകെയാണ് ഇപ്പോൾ പ്രേം കുമാറിനെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തത്.

നൂറിലധികം സിനിമകളിൽ അഭിനയിച്ച പ്രേം കുമാർ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Prem kumar kerala chalachithra academy vice chairman