തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗർഭിണി മരിച്ചു. എറണാകുളം സ്വദേശിനി രശ്മി ഗോപാൽ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് പട്ടത്തെ സ്വകാര്യ ആശുപത്രിക്ക് മുകളില്‍ നിന്ന് യുവതി വീണു മരിച്ചത്.
എട്ടുമാസം ഗര്‍ഭിണിയായ രശ്മിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. യുവതി എങ്ങനെ കെട്ടിടത്തിന് മുകളില്‍ എത്തി എന്നതും വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.