കോഴിക്കോട്: വീണ്ടും സ്വകാര്യ ബസുകാരുടെ ക്രൂരത. സ്വകാര്യ ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ ഗർഭിണിയായ യുവതിയ്ക്ക് പരുക്ക്. വടകര ഇരിങ്ങാലിലാണ് സംഭവം.

ഏഴ് മാസം ഗര്‍ഭിണിയായ യുവതി ബസില്‍നിന്നും ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. യുവതി ഇറങ്ങും മുന്‍പ് ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. യുവതി വീണതോടെ ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താകെ പോവുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും ഡോക്ടറെ കണ്ട് മടങ്ങി വരികയായിരുന്നു യുവതിയും ഭർത്താവും. സംഭവത്തിന് പിന്നാലെ യുവതി ബസുകാര്‍ക്കെതിരെ പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡി.ട്ടി.എസ്.എഫ്4 എന്ന ബസിലെ ജീവനക്കാര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ