കൊച്ചി: പൊളളലേറ്റ് ആശുപത്രിയിലെത്തിയപ്പോൾ ചികിത്സ നിഷേധിക്കപ്പെട്ട ഗർഭിണിയായ ഒഡീഷ യുവതി മരിച്ചു. ഇന്നലെ രാത്രി എറണാകുളം മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം.

വീട്ടിൽ ഭക്ഷണം തയാറാക്കുന്നതിനിടെയാണ് ഒഡീഷ സ്വദേശിയായ തിലോത്തിമയ്ക്ക് പൊളളലേറ്റത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലേക്ക് കൊണ്ടുവന്നു. മൂന്നു ആശുപത്രികളിലേക്ക് യുവതിയെ കൊണ്ടുപോയെങ്കിലും ആരും ചികിത്സ നൽകാൻ തയാറായില്ല. ഐസൊലേഷൻ വാർഡില്ലെന്നു പറഞ്ഞാണ് ആശുപത്രികൾ യുവതിക്ക് ചികിത്സ നിഷേധിച്ചത്.

യുവതി നാലുമാസം ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിട്ടുപോലും ചികിത്സിക്കാൻ ആശുപത്രികൾ തയാറായില്ല. ഒടുവിൽ ജില്ലാ കലക്ടർ ഇടപെട്ടാണ് യുവതിയെ മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ