കൊച്ചി: കാലടി ചൊവ്വരയിൽ പളളിയിൽ കുടുങ്ങിയ ഗർഭിണിയെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ ഹെലികോപ്റ്ററിലെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ച ഉടൻ യുവതി പ്രസവിച്ചു.

കാലടി, ഏലൂർ ഭാഗങ്ങളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ ബോട്ടിലുളള രക്ഷാപ്രവർത്തനം ദുഷ്കരമാണ്. അതിനാൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. ഇതിനോടകം തന്നെ നിരവധി പേരെ ഈ ഭാഗങ്ങളിൽ രക്ഷിച്ച് നേവിയുടെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

എറണാകുളത്ത് സ്ഥിതിഗതികൾ ഇപ്പോഴും രൂക്ഷമാണ്. ആലുവയുടെ പല​ഭാഗങ്ങളും ഇപ്പോഴും വെളളത്തിനടിയിലാണ്. ഇവിടെ രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് നിരവധി പേർ വീടിനു മുകളിൽ കഴിയുകയാണ്. ഭക്ഷണവും വെളളവും ഇല്ലാതെയാണ് പലരും ദിവസങ്ങളായി കഴിയുന്നത്.

ഇന്നലെ കോട്ടയത്തും പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയിരുന്നു. ഏയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ