scorecardresearch

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

കോവിഡ് രോഗിമുക്തയായ യുവതിക്ക് വീണ്ടും പരിശോധന നടത്തണമെന്ന് ആശുപത്രികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സ വൈകിയത് മണിക്കൂറുകൾ

കോവിഡ് രോഗിമുക്തയായ യുവതിക്ക് വീണ്ടും പരിശോധന നടത്തണമെന്ന് ആശുപത്രികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സ വൈകിയത് മണിക്കൂറുകൾ

author-image
WebDesk
New Update
ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം/കോഴിക്കോട്: കോവിഡ് രോഗമുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.

Advertisment

മലപ്പുറം കീഴിശേരി സ്വദേശിയായ യുവതിക്കാണ് 14 മണിക്കൂറിലധികം ചികിത്സ നിഷേധിക്കപ്പെട്ടത്. തങ്ങൾ വിധ ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. വളരെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ശനിയാഴ്ചയായിരുന്നു സംഭവം. വേദനയെത്തുടർന്ന് പുലർച്ചെ 4.30ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ച യുവതിക്ക് അവിടെ ചികിത്സ നിഷേധിക്കപ്പെട്ടുവെന്നും പിന്നീട് മൂന്ന് ആശുപത്രികൾ കയറി ഇറങ്ങിയ ശേഷം രാത്രിയാണ് ചികിത്സ ലഭിച്ചതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.

#പരാതി_നൽകും,

#ഇത്_ആവർത്തിക്കപ്പെടരുത്

പ്രസവ വേദനയാൽ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ...

Posted by Nc Shareef on Saturday, 26 September 2020

Advertisment

എൻ്റെ മക്കളെ കൊന്നതാണ്...

പ്രിയപ്പെട്ടവൾ ഐ.സി.യുവിലാണ് പ്രാർത്ഥിക്കണം.

Posted by Nc Shareef on Sunday, 27 September 2020

Read More:രോഗവ്യാപനം രൂക്ഷം കോഴിക്കോട്ട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

നേരത്തെ കോവിഡ് ബാധിച്ചിരുന്ന യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയാറായില്ലെന്നും പിന്നീട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രി അടക്കം മൂന്ന് ആശുപത്രികളെ സമീപിച്ചിട്ടും അവർ പ്രവേശിപ്പിച്ചില്ലെന്നും ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പ്രവേശനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ആശുപത്രിയായതിനാലായിരുന്നു മഞ്ചേരി മെഡിക്കൽ കോളേജിൽ യുവതിയെ പ്രവേശിപ്പിക്കാതിരുന്നത്.

സെപ്റ്റംബർ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് 15ന് കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചതായി ഭർത്താവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കോവിഡ് ഇല്ലെന്ന് തെളിയിക്കാൻ ആർടിപിസിആർ സർട്ടിഫികറ്റ് വേണമെന്ന് പറഞ്ഞാണ് ആശുപത്രികൾ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചതെന്നും അദ്ദേഹം പറയുന്നു.

Read More: കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിൽ പുതിയ രോഗികൾ തൊള്ളായിരത്തിലധികം, തിരുവനന്തപുരത്ത് 853

ആശുപത്രികളിൽ നിന്ന് നേരിട്ട അവഗണന അറിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മലപ്പുറം ഡിഎംഒയും തന്നെ വിളിച്ചു വിവരങ്ങൾ തിരക്കിയെന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

Hospital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: