scorecardresearch
Latest News

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഇതരസംസ്ഥാന കച്ചവടക്കാരന്‍ പിടിയില്‍

വീട്ടിൽ കമ്പിളി പുതപ്പ് വിൽക്കാൻ എത്തിയവരാണ് നാല് പേരും

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഇതരസംസ്ഥാന കച്ചവടക്കാരന്‍ പിടിയില്‍

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂർ മുഹമ്മദാണ് മുഖ്യപ്രതി. ഇയാളെ കൂടാതെ മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടുകളില്‍ കമ്പിളി പുതപ്പുകള്‍ വില്‍ക്കുന്നയാളാണ് നൂർ മുഹമ്മദ്. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.

വീട്ടിൽ കമ്പിളി പുതപ്പ് വിൽക്കാൻ എത്തിയവരാണ് നാല് പേരും. ഇതിനിടയിലാണ് ഗർഭിണിക്കെതിരെ ആക്രമണം നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയാണ് ബലാത്സംഗം ചെയ്യാൻ ശ്രമം നടത്തിയത്. ഒടുവിൽ നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pregnant lady attacked kottarakkara