മലപ്പുറം: തിരൂരില്‍ വെട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് മറിച്ചിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യ നിഷയേയും മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, നേരത്തെ താനൂരിലും സമരാനുകൂലികളായവര്‍ ആക്രണം നടത്തിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സമരാനുകൂലികള്‍ കല്ലെറിയുകയായിരുന്നു. എന്‍ഡിഎയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ