scorecardresearch
Latest News

സഹോദരനില്‍നിന്നു ഗര്‍ഭിണിയായി; പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

high court, kerala news, ie malayalam
high court

കൊച്ചി: സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി. ഏഴ് മാസം പ്രായമുള്ള ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുഞ്ഞ് ജനിച്ചാല്‍ സാമൂഹികവും ആരോഗ്യപരവുമായ വിവിധ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ജസ്റ്റിസ് സിയാദ് റഹ്മാനാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ച് നടപടിക്ക് നിര്‍ദേശം നല്‍കിയത്. ”വസ്തുത കണക്കിലെടുക്കുമ്പോള്‍, കുട്ടി ജനിച്ചത് സ്വന്തം സഹോദരനില്‍ നിന്നാണ്, കുട്ടിക്ക് സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക അനിവാര്യമാണ്. എന്നിരുന്നാലും, പ്രസ്തുത പ്രശ്‌നം അഭിസംബോധന ചെയ്യുമ്പോഴും ഇക്കാര്യത്തില്‍ ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോഴും, മെഡിക്കല്‍ ബോര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നത് പോലെ, ജീവനുള്ള കുഞ്ഞിന് ജന്മം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്തരം സാഹചര്യങ്ങളില്‍, ഹര്‍ജിക്കാരന്റെ മകളുടെ ഗര്‍ഭം മെഡിക്കല്‍ ടെര്‍മിനല്‍ അനുവദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ”ഉത്തരവില്‍ പറയുന്നു.

വൈദ്യശാസ്ത്രപരമായി ഗര്‍ഭം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഗര്‍ഭധാരണം തുടരുന്നത് പെണ്‍കുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പരിക്കേല്‍പ്പിക്കുമെന്നും കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണത്തിന്റെ സങ്കീര്‍ണതകള്‍ പെണ്‍കുട്ടിയുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു. അതിനാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സിക്ക് (എംടിപി) ശാരീരികമായും മാനസികമായും യോഗ്യനാണെന്ന് കാണിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ ഗര്‍ഭധാരണം കാലതാമസം കൂടാതെ ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും കോടതി നിര്‍ദ്ദേശം നല്‍കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pregnant by her brother high court approves 15 year old girls abortion