തിരുവനന്തപുരം : ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ സ്വകാര്യ വാഹനം ഇടിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ വാഹനക്കൂട്ടത്തിനിടയിലേയ്ക്കാണ് സ്വകാര്യ വാഹനം കയറിയത്.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട സ്വകാര്യം വാഹനം ഓടിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുളനടയിലാണ് വിവാദത്തിന് വഴിയൊരുക്കിയ സംഭവം നടന്നത്. മന്ത്രിയുടെ വാഹനക്കൂട്ടത്തെ മറികടക്കാൻ ശ്രമിച്ച ലെനിൻ മുരളി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തായാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.

കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറുടെ പൈലറ്റ് വാഹനത്തെ. മൂന്നു തവണ സ്വകാര്യ വാഹനം ഇടിച്ചതായി ബിജെപി ആരോപിച്ചു. സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ ആരോപിച്ചു. മനുഷ്യാവകാശ ധ്വംസനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസറ്റഡിയിൽ​കൊല്ലപ്പെട്ടത് ഇതിന് ഉദാഹരണമാണ് അദ്ദേഹം പറഞ്ഞു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം ഉറപ്പാണെന്നും പ്രകാശ് ജാവദേക്കർ അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.