scorecardresearch

'ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്'; രാഹുലിനെ ട്രോളി പി.പി ദിവ്യ

പാലക്കാട്‌ ഉപതിരെഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സൈബർ ആക്രമണം നടത്തിയെന്നും പി.പി ദിവ്യ കുറിച്ചു

പാലക്കാട്‌ ഉപതിരെഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സൈബർ ആക്രമണം നടത്തിയെന്നും പി.പി ദിവ്യ കുറിച്ചു

author-image
WebDesk
New Update
Rahul Mamkoothathil PP Divya

ചിത്രം: ഫേസ്ബുക്ക്

കണ്ണൂർ: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചതിനു പിന്നാലെ എംഎൽഎയെ ട്രോളി സിപിഎം നേതാവ് പി.പി ദിവ്യ. 'ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്' എന്ന പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുകയാണ്. പാലക്കാട്‌ ഉപതിരെഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സൈബർ ആക്രമണം നടത്തിയെന്ന് മറ്റൊരു കുറിപ്പും പി.പി ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment

"ഇന്നത്തെ സന്തോഷം... കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല... രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളകേസ് ചുമത്താൻ സമര പരമ്പര നടത്തി... വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട്  സൈബർ ആക്രമണം... മറന്നിട്ടില്ല ഒന്നും. കർമ്മ..." പി.പി ദിവ്യ കുറിച്ചു.

Also Read: രാഹുലിന് ഇരട്ട പ്രഹരം; കോൺഗ്രസിൽ നിന്ന് പുറത്താക്കി, എംഎൽഎ സ്ഥാനവും ഒഴിയണമെന്നാവശ്യം ശക്തം

കേരള രാഷ്ട്രീയം ഇന്നോളം കണ്ടിട്ടില്ലാത്ത വൃത്തികെട്ട നാക്കിൻ്റെയും രാഷ്ട്രീയമര്യാദയില്ലായ്മയുടെയും ഒരേയൊരു പ്രതീകമാണ് രാഹുൽ എന്ന് മറ്റൊരു കുറിപ്പും ദിവ്യ പോസ്റ്റു ചെയ്തിട്ടുണ്ട്. "കുഞ്ഞനന്തേട്ടന്റെ മകൾ ഷബ്‌ന കുറിച്ച വരികൾ... രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാഷ്ട്രീയ പതനം ഞാനേറെ ആസ്വദിക്കുന്നതിന് പിന്നിൽ എൻ്റെ രാഷ്ട്രീയം ഒട്ടുമല്ല. മറിച്ച് കേരള രാഷ്ട്രീയം ഇന്നോളം കണ്ടിട്ടില്ലാത്ത വൃത്തികെട്ട നാക്കിൻ്റെയും രാഷ്ട്രീയമര്യാദയില്ലായ്മയുടെയും ഒരേയൊരു പ്രതീകമാണ് അയാൾ എന്നത് മാത്രമാണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാകരുത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ പറയാനുള്ളൂ. അത് രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ആകരുത്, അയാൾടെ പുഴുത്ത നാക്ക് ഇനി കേരള രാഷ്ട്രീയത്തിൽ ചലിക്കരുത്...", കുറിപ്പ് ഇങ്ങനെ.

Also Read:രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ഇല്ല; അറസ്റ്റ് തടയാതെ കോടതി

അതേസമയം, മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള സർക്കൂലർ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തിറക്കിയത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read More: ഒന്നിന് പിറകെ ഒന്നായി കേസുകൾ, ആരോപണങ്ങൽ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകുന്നതിൽ കോൺഗ്രസിൽ അമർഷം

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: