Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

വൈദ്യുതി നിരക്ക് കൂട്ടി, യൂണിറ്റിന് അമ്പത് പൈസവരെ വർധന,നാളെ മുതൽ​പ്രാബല്യത്തിൽ

നിരക്കു വർധനയിലൂടെ വൈദ്യുതി ബോർഡിനു പ്രതിവർഷം 550 കോടി രൂപ വരെ അധികം ലഭിക്കും

electricity, kseb

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. യൂണിറ്റിന് പത്തു പൈസ മുതൽ അന്പത് പൈസവരെ വർധിപ്പിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ യോഗത്തിലാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത് ഈ വർധനയ്കക്കാണ് റഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന് അനുവാദം നൽകിയത്.

പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്രരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് വര്‍ധനയില്ല. 50 യൂണിറ്റ് വരെ 10 പൈസയും 50 മുതൽ 100 യൂണിറ്റ് വരെയുളള ഉപഭോഗത്തിന് യൂണിറ്റിന് 20 പൈസയും 100 മുതല്‍ 250 യൂണിറ്റ് വരെ 30 പൈസയും 250 മുതല്‍ 400 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വര്‍ധന.

ഫിക്സഡ് ചാര്‍ജും കൂട്ടിയിട്ടുണ്ട്. സിംഗിള്‍ ഫേസിന് 10 രൂപയും ത്രീഫേസിന് 20 രൂപയമാണ് കൂട്ടിയത്. വ്യവസായി ഉപഭോക്താക്കള്‍ക്ക് 30 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ഐ ടിക്കും അനുബന്ധ വ്യവസായത്തിനും 20 പൈസയാണ് വര്‍ധിച്ചത്. കാര്‍ഷിക ഉപഭോക്താക്കളെ വര്‍ധനയില്‍ നിന്നൊഴിവാക്കി. ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം നാണയ വിളകള്‍ക്കും കാര്‍ഷിക മേഖലക്കുള്ള ഇളവ് നല്‍കാനും ഇന്ന് വൈദ്യുതി റഗലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വൈദ്യുതി ഇളവ് നല്‍കുമെന്നും ഉത്തരവിലുണ്ട്. പ്രതിമാസം 150 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂനിറ്റിന് 1.50 പൈസ നല്‍കിയാല്‍ മതിയാകും. ഏപ്രില്‍ മാസത്തെ ബില്ലില്‍ വൈദ്യുതി വര്‍ധന പ്രയോഗത്തില്‍ വരുത്തും.

കെ എസ് ഇ ബി വൈദ്യുതി നിരക്ക് വര്‍ധനക്ക് അപേക്ഷ നല്‍കിയില്ലെങ്കിലും സ്വമേധയാ നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം റഗുലേറ്ററി കമ്മീഷന്‍ ഉപയോഗിക്കുകയായിരുന്നു. ഗാർഹിക ഉപയോക്താക്കൾക്ക് ഈ​ നിരക്ക് വർധന ബാധ്യതയുണ്ടാക്കും. വ്യവസായമേഖലയെയും നിരക്ക് വർധന ബാധിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Power tariff rate hike announced effective from tomorrow kseb

Next Story
മലപ്പുറം കഴിഞ്ഞു, ഇനി വേങ്ങരKPA Majeed, KNA Khader, Malappuram, Muslim league
The moderation of comments is automated and not cleared manually by malayalam.indianexpress.com