പാലക്കാട്: പ​വ​ർ​ലി​ഫ്റ്റിങ് ദേ​ശീ​യ താ​രത്തെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മേ​ഴ്സി കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി എ​സ് അ​ക്ഷ​യ (21) ആ​ണ് മ​രി​ച്ച​ത്. പുതുപരിയാരം സ്വദേശി സനൽ കുമാറിന്റെയും പ്രിയയുടെയും മകളായ അക്ഷയ 2015 ലെ ഏഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ റെക്കോഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിലും വിജയിയായിരുന്നു.മരണ കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ