അറ്റകുറ്റപ്പണി: ഏപ്രിൽ ഒന്നു മുതൽ നാലുവരെ അഞ്ചു ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വൈദ്യുതി മുടങ്ങുക

electricity, kseb

കോട്ടയം: ഇന്നു മുതൽ നാലുവരെ അഞ്ചു ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങിയേക്കും. പളളം 220 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വൈദ്യുതി മുടങ്ങുക. ഈ ജില്ലകളിൽ വൈദ്യുതി എത്തിക്കുന്ന നിലവിലുള്ള ഐസലേറ്റർ മാറ്റി ഹൈബ്രിഡ് ബസ്കപ്​ളർ സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കുന്നതിനാലാണു വൈദ്യുതി ഭാഗികമായി മുടങ്ങുന്നത്.

വൈദ്യുതി വിതരണ സംവിധാനം അതിവേഗം പ്രവർത്തിപ്പിക്കുന്നതിനായാണു ഹൈബ്രിഡ് ബസ്കപ്ലർ സർക്യൂട്ട് ബ്രേക്കർ പള്ളത്തു സ്ഥാപിക്കുന്നത്. ഇതിലൂടെ സുരക്ഷയും കാര്യക്ഷമതയും വേഗവും വർധിപ്പിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കാൻ നാലു ദിവസമെങ്കിലും വേണ്ടിവരും.

നിലവിൽ പള്ളം സബ് സ്റ്റേഷനിൽ നിന്നു നേരിട്ടു വൈദ്യുതിവിതരണം ചെയ്യുന്ന 110 കെവി സബ് സ്റ്റേഷനുകളായ പാമ്പാടി, കാ‍ഞ്ഞിരപ്പള്ളി, അയർക്കുന്നം, പാലാ, ചെങ്ങളം, തൃക്കൊടിത്താനം, മല്ലപ്പള്ളി, കോടിമത എന്നിവിടങ്ങളിലും 66 കെവി സബ് സ്റ്റേഷനുകളായ ചങ്ങനാശേരി, തിരുവല്ല, ചുമത്ര, ഗാന്ധിനഗർ, കോട്ടയം, മുണ്ടക്കയം, കുട്ടനാട് എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും വൈദ്യുതി ഭാഗികമായി മുടങ്ങും. ഇവിടെനിന്നും വൈദ്യുതി എത്തിക്കുന്ന മറ്റു ജില്ലകളിലെ പ്രദേശങ്ങളിലും സമാനരീതിയിൽ വൈദ്യുതി മുടങ്ങും.

Web Title: Power cut in five districts in kerala

Next Story
എൽഡിഎഫിന് പറഞ്ഞതൊന്നും നടപ്പാക്കാനാകുന്നില്ല; പിണറായി സർക്കാരിനെ കളിയാക്കി ഉമ്മൻ ചാണ്ടിKMRL, കെഎംആർഎൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കൊച്ചി മെട്രോ ജനകീയ യാത്ര, UDF Janakeeya yatra, Oommen Chandi
The moderation of comments is automated and not cleared manually by malayalam.indianexpress.com