Pournami Lottery RN-434 Result @keralalotteries.com: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-434 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. പാലക്കാട് ജില്ലയിൽ വിറ്റ RT 151064 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ വിറ്റ RN 202637 എന്ന ടിക്കറ്റ് നമ്പറിനാണ്. പാലക്കാട് ജില്ലയിൽ വിറ്റ RV 464380 എന്ന ടിക്കറ്റ് നമ്പറിനാണ് മൂന്നാം സമ്മാനം. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയായി ഉയർത്തി. 70 ലക്ഷമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ മൂന്നാം സമ്മാനനമായും ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 439 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം വടകരയിൽ വിറ്റ KT 885915 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ KY 733477 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
Karunya Lottery KR 439 Result: കാരുണ്യ KR 439 ലോട്ടറി, ഒന്നാം സമ്മാനം വടകരയിൽ വിറ്റ ടിക്കറ്റിന്
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
സംസ്ഥാന സർക്കാരിന്റെ ബംപർ ഒഴികെയുള്ള എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും ഇന്നു മുതൽ വില 40 രൂപ. ‘കാരുണ്യ’യുടെ വില 50 രൂപയിൽ നിന്നു 40 രൂപയായി കുറഞ്ഞപ്പോൾ മറ്റ് 6 ടിക്കറ്റുകളുടെയും വില 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർന്നു. ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായാണ് പുതിയ വിലയും സമ്മാന ഘടനയും നടപ്പാക്കിയത്.
ആറ് കോടി ഒന്നാം സമ്മാനം നൽകുന്ന സമ്മർ ബംപർ വിപണിയിലിറക്കി. ടിക്കറ്റ് വില 200 രൂപ. ടിക്കറ്റുകൾ വ്യാജനല്ല എന്ന് ഉറപ്പാക്കാൻ ഈ മാസം 14 മുതൽ നറുക്കെടുക്കുന്നവയിൽ ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.