scorecardresearch

Pournami Lottery RN-431 Result: പൗര്‍ണമി RN-431 ലോട്ടറി, ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

Pournami Lottery RN-431 Result: 70 ലക്ഷം രൂപയാണ് പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം

kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം

Pournami Lottery RN-431 Result @keralalotteries.com: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-431 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ RC 798635 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം ഇടുക്കി ജില്ലയിൽ വിറ്റ RA 262411 എന്ന ടിക്കറ്റ് നമ്പരിനും മൂന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ RE 510974 എന്ന ടിക്കറ്റ് നമ്പരിനും ലഭിച്ചു.

Read More: Win Win W-553 Lottery Result: വിൻ വിൻ W-553 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

Pournami Lottery RN-431 Result, kerala lottery, ie malayalam

Pournami Lottery RN-431 Result, kerala lottery, ie malayalam

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 436 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച പൂർത്തിയായി.. KD 254683 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനവും തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പർ: KG 589338. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Read More: Karunya Lottery KR 436 Result: കാരുണ്യ KR 436 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫെബ്രുവരി 10ന് നടന്നു. ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ്. ബി.ആര്‍. 71-ാമത് നറുക്കെടുപ്പില്‍ കൂത്തുമ്പ് പയ്യന്‍ ലോട്ടറി ജനുവരിയില്‍ വില്പപന നടത്തിയ ST 269609 എന്ന ടിക്കറ്റെടുത്ത രാജനാണ് ഭാഗ്യശാലി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pournami lottery rn 431 result