Pournami Lottery RN-403 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-396 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ വിറ്റ RC 754933 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ വിറ്റ RL 923629 എന്ന ടിക്കറ്റ് നമ്പറിനാണ്. പാലക്കാട് ജില്ലയിൽ വിറ്റ RJ 735284 എന്ന ടിക്കറ്റ് നമ്പറിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Read More: Kerala Lottery Win Win W-524 Result: വിൻ വിൻ W-524 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 407 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ (ഓഗസ്റ്റ് 3) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം KX 746198 (ആലപ്പുഴ) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം KO 533059 (തൃശൂർ) ടിക്കറ്റിനാണ്. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Karunya Lottery KR 407 Result: കാരുണ്യ KR 407 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക്

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് തിരുവോണം ബംപർ. തിരുവോണം ബംപർ ടിക്കറ്റിന്റെ വില 300 രൂപയാണ്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. സെപ്റ്റംബർ 19 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

Read More: തിരുവോണം ബംപര്‍ നറുക്കെടുപ്പ് സെപ്റ്റംബർ 19 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ സമ്മാനത്തുക. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.