scorecardresearch

Pournami Lottery RN-401 Result Today: പൗര്‍ണമി RN-401 ലോട്ടറി ഫലം, ഒന്നാം സമ്മാനം ഇടുക്കി ജില്ലയ്ക്ക്

Pournami Lottery RN-401 Result Today: പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം

kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം

Pournami Lottery RN-401 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-401 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഇടുക്കി ജില്ലയിൽ വിറ്റ RA 632497 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് ആലപ്പുഴ ജില്ലയിൽ വിറ്റ RC 246182 എന്ന നമ്പറിനാണ്. കോഴിക്കോട് ജില്ലയിൽ വിറ്റ RB 126479 എന്ന ടിക്കറ്റ് നമ്പറിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം ലൈവായി അറിയാം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം നറുക്കെടുപ്പ് ഫലം ലഭ്യമാണ്.

Pournami lottery result

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Read More: Karunya Lottery KR 405 Result: കാരുണ്യ KR 405 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 405 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി. KS 138111 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് KY 199617 എന്ന ടിക്കറ്റ് നമ്പറിനാണ്. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത നറുക്കെടുക്കുന്ന തിരുവോണ ബംപർ ലോട്ടറിയുടെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വിൽപ്പനയും ഇന്ന് നടക്കും. തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ ഭാഗ്യക്കുറി അവതരിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയുമായാണ് തിരുവോണം ബംപർ ഇത്തവണ എത്തുന്നത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് ലോട്ടറി വകുപ്പ് നൽകുന്നത്.

Read More: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംപർ; ആദ്യ വിൽപ്പന നാളെ

പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ടിക്കറ്റ് പ്രകാശനം നടത്തിയത്. ടിക്കറ്റിന്റെ ആദ്യ വിൽപ്പന കൃഷി മന്ത്രി വി.എസ്.സുനിൽകുമാറും നടത്തി. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് തിരുവോണ ബംപറിന്റെ നറുക്കെടുപ്പ് നടക്കുന്നത്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pournami lottery rn 401 result today