Pournami Lottery RN-398 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-398 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ RZ 533660 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ RO 153984 എന്ന നമ്പരും മൂന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ RV 716983 എന്ന നമ്പരും സ്വന്തമാക്കി. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Win Win W-519 Lottery Result: വിൻ വിൻ W-519 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 402 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ (ജൂൺ 29) പൂർത്തിയായിരുന്നു. ഒന്നാം സമ്മാനം KB 442542 (ആലപ്പുഴ) എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് കോട്ടയത്ത് നിന്നെടുത്ത KJ 153970 എന്ന ടിക്കറ്റ് നമ്പരിനാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-127 ഭാഗ്യക്കുറിയുടെ ഫലം കഴിഞ്ഞ ദിവസം (ജൂൺ 28) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം NW 732479 (കണ്ണൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NP 731910 (കണ്ണൂർ) എന്ന ടിക്കറ്റിനാണ്. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.