Pournami Lottery RN-393 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-393 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. RK 170444 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് RH 595055 എന്ന ടിക്കറ്റ് നമ്പറിനാണ്.

Win Win W-514 Lottery Result: വിൻ വിൻ W-514 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങി. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Also Read: Kerala Lottery Vishu Bumber 2019: മക്കൾ നൽകിയ പണം കൊണ്ട് ലോട്ടറിയെടുത്തു; വിഷു ബംപർ നേടിയ ചെല്ലപ്പ പറയുന്നു

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. ജേതാക്കൾ അടുത്ത 30 ദിവസത്തിനുള്ളിൽ സർക്കർ ഗസറ്റഡ് ഓഫീസറുടെ മുന്നിൽ വന്ന് ടിക്കറ്റ് നമ്പർ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. എറണാകുളം ജില്ലയിലാണ് (ടിക്കറ്റ് നമ്പർ UB 532395) ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിയ്ക്ക് ലഭിക്കുക. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പ് സമ്മർ ബംപറിന് ശേഷം പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറിയാണ് വിഷു ബംപർ BR 67. നറുക്കെടുപ്പിന്റെ വിശദമായ ഫലം www.malayalam.indianexpress.com ൽ അറിയാം.

Also Read: Kerala Vishu Bumper Lottery Result 2019: വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 397 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. എറണാകുളം ജില്ലയിൽ വിറ്റ KT 449014 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം KP 689994 എന്ന നമ്പരിനും ലഭിച്ചു. കാരുണ്യ KR 397 ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Also Read: Kerala Karunya Lottery KR 397 Results Today: കാരുണ്യ KR 397 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-266 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ (ടിക്കറ്റ് നമ്പർ PB 300702), എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

Also Read: Karunya Plus KN-266 Lottery Result: കാരുണ്യ പ്ലസ് KN-266 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശൂരിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.