തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ രണ്ട് പേര് കൂടി പിടിയിലായി. നന്ദു ജിഷ്ണു എന്നിവരാണ് പുതുതായി പിടിയിലായിരിക്കുന്നത്. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്ന് വിഷ്ണു, അരുണ്‍, സച്ചിന് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. സൂധീഷിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ പോയാ മൂന്ന് പേരില്‍ ഒരാളാണ് അരുണെന്നാണ് വിവരം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഇന്നലെയും മൂന്ന് പേരെ പിടികൂടിയിരുന്നു. പ്രതികള്‍ ആയുധവുമായി കൊലപാതകത്തിനെത്തിയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് റൂറല്‍ എസ് പി പി.കെ. മധു വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയത് 11 പേര് ചേര്‍ന്നാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ചാണ്യ് ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘം സുധീഷിനെ ആക്രമിച്ചത്. തുടർന്ന് ബന്ധുവീട്ടിലേക്ക് ഓടിയ സുധീഷിനെ സംഘം പിന്തുടർന്ന് ആക്രമിക്കുകയും കാൽ വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
Also Read: സർവകലാശാലാ വിവാദം: ഗവർണക്കെതിരെ സിപിഎമ്മും സിപിഐയും