തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ഫൈസല്‍, റിയാസ്, ആഷിഖ്, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കരുനാഗപ്പള്ളി ലോഡ്ജില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു നാലംഗ സംഘം. കരുനാഗപ്പള്ളി പൊലീസ് ഇവരെ പോത്തന്‍കോട് പൊലീസിന് കൈമാറി.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും മകള്‍ക്കും നേരെ ആക്രമണമുണ്ടായത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു അക്രമികള്‍ ഷായുടെ മുഖത്തടിക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നാലംഗ സംഘത്തിന്റ കാര്‍ തടഞ്ഞു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ ഫൈസല്‍ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനമടക്കം പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Also Read: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു