scorecardresearch
Latest News

പോത്തന്‍കോട് കൊലപാതകം: കാരണം ഗുണ്ടാപ്പകയെന്ന് പൊലീസ്; മൂന്ന് പേര്‍ പിടിയില്‍

ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ 12 അംഗ അക്രമി സംഘമാണ് സുധീഷിനെ ആക്രമിച്ചത്

Police, Unnatural death, Inquest
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പ്രതികള്‍ ആയുധവുമായി കൊലപാതകത്തിനെത്തിയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് റൂറല്‍ എസ് പി പി.കെ. മധു പറഞ്ഞു. കൊലപാതകം നടത്തിയത് 11 പേര്‍ ചേര്‍ന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധീഷിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ 12 അംഗ അക്രമി സംഘമാണ് സുധീഷിനെ ആക്രമിച്ചത്. തുടർന്ന് ബന്ധുവീട്ടിലേക്ക് ഓടിയ സുധീഷിനെ സംഘം പിന്തുടർന്ന് ആക്രമിക്കുകയും കാൽ വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയും ചെയ്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Also Read: മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി; നാളെ മുതല്‍ ഡോക്ടര്‍മാരും പണിമുടക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pothancode sudheesh murder investigation kerala police