തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരന് ബാലു (27) ആണ് മരിച്ചത്. സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനായി വർക്കല കടയ്ക്കാവൂരിലെ തിരച്ചിൽ നടത്തുന്നതിനിടെ പണയിൽകടവ് പാലത്തിനടുത്താണു സംഭവം.
വള്ളത്തിലുണ്ടായിരുന്ന സിഐയും മറ്റു പൊലീസുകാരും നീന്തി രക്ഷപ്പെട്ടു. വള്ളം മുങ്ങി കാണാതെ ആയ ബാലുവിനെ ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വർക്കല ശിവഗിരി ഡ്യൂട്ടിക്കായി എസ്എപി ബറ്റാലിയനിൽനിന്നു നിയോഗിച്ചിരുന്ന പൊലീസുകാരനാണ് ബാലു. ഇന്ന് പ്രതിക്കായുള്ള തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്.
Also Read: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു