ന്യൂഡല്‍ഹി : കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് റെയില്‍വേ മാറ്റിവച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന് നടക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ഓഗസ്റ്റ് ഒമ്പത്, 13,14,17,20,21തീയതികളില്‍ നടക്കാനിരുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളാണ് മാറ്റിവച്ചത്. കേരളത്തില്‍ മുപ്പതിനായിരത്തോളം അപേക്ഷകരുള്ള പരീക്ഷ അസിസ്റ്റന്റ് ലോക്കോ- പൈലറ്റ്, ടെക്നീഷ്യന് തസ്തികകളിലേക്കാണ്. 66,502 ഒഴിവുകളിലേക്കാണ് പരീക്ഷ.