Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം ഇന്ന്

ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്താൻ ബാണാസുര വനത്തിൽ തണ്ടർബോൾട്ടിന്റെ കൂടുതൽ സേന എത്തിയിട്ടുണ്ട്

maoist attack, maoist, wayanad, maoists police encounter in wayanad, kerala police, wayanad news, ie malayalam, മാവോയിസ്റ്റ് ഏറ്റുമുട്ടൽ, വയനാട്, കേരള പൊലീസ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers

വയനാട്: പടിഞ്ഞാറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ തമിഴ്നാട് സ്വദേശി വേൽമുരുക(32)ന്റെ പോസ്റ്റുമോർട്ടം ഇന്ന്. ഏറ്റുമുട്ടലിനിടെ  രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്താൻ ബാണാസുര വനത്തിൽ തണ്ടർബോൾട്ടിന്റെ കൂടുതൽ സേന എത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ഇതുവരെ ബന്ധുക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.

Also Read: മീൻമുട്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത് തമിഴ്നാട് തേനി സ്വദേശി

ചൊവ്വാഴ്ച രാവിലെയാണ് മീൻമുട്ടിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം അക്രമം അഴിച്ചുവിട്ടതെന്ന് വയനാട് എസ്‌പി ജി.പൂങ്കുഴലി പറഞ്ഞു. മാവോയിസ്റ്റുകൾ എസ്‌ഐക്കും തണ്ടർബോൾട്ടിനുമെതിരെ വെടിവച്ചു. തുടർന്നാണ് പൊലീസ് തിരിച്ചടിച്ചതെന്നും ജി.പൂങ്കുഴലി പറഞ്ഞു.

മീൻമുട്ടിയിൽനിന്ന് 800 മീറ്റർ അകലെ ബപ്പൻമലയിലാണു വെടിവയ്പുണ്ടായതെന്നാണു പ്രദേശവാസികളിൽനിന്നു ലഭിച്ച വിവരം. ഇന്നു രാവിലെ ഒൻപതോടെ വനത്തിന്റെ ഭാഗത്തുനിന്ന് രണ്ടുതവണ വൻശബ്ദം കേട്ടതായി പ്രദേശവാസികളിലൊരാൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Also Read: വീണ്ടുമൊരു ചുവന്ന നവംബര്‍; നാലുവര്‍ഷം, നാല് ഏറ്റുമുട്ടല്‍, കൊല്ലപ്പെട്ടത് എട്ടു മാവോയിസ്റ്റുകള്‍

“ഒറ്റ വെടിയുടെ ശബ്‌ദമല്ല കേട്ടത്. അൽപ്പനേരം തുടർച്ചയായി നീണ്ടുനിന്ന ചെറിയ ഇടിമുഴക്കം പോലുള്ള ശബ്‌ദമാണ് കേട്ടത്. ആദ്യത്തെ ശബ്‌ദം കേട്ട് അഞ്ചു മിനിറ്റിനുശേഷമാണ് രണ്ടാമത്തെ ശബ്‌ദം കേട്ടത്. അതും കുറച്ചുനേരം നീണ്ടതായിരുന്നു. കോൺക്രീറ്റ് മിക്‌സിങ്ങിന് ഉപയോഗിക്കുന്ന ടിൻ ഷീറ്റ് നിലത്ത് വീഴുമ്പോഴുണ്ടാകുന്നതു പോലെയുള്ള ശബ്ദമായാണ് തോന്നിയത്. വെടിവയ്പാണെന്ന് ടിവി വാർത്തയിൽനിന്നാണ് അറിഞ്ഞത്,” പരിസരവാസികളിലൊരാൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Postmortem of maoist killed in wayanad today

Next Story
ചരക്ക് ലോറിയിൽ കടത്തിയ 120 കിലോ കഞ്ചാവ് പിടികൂടിmarijuana, drugs, kozhikode news, kerala news, malayalam news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express