പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യ പ്രതികളായ ഉടമയേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരമാണ് തോമസ് ഡാനിയേലും ഭാര്യ പ്രഭയും പൊലീസ് ചങ്ങനാശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് തോമസ്. പ്രഭ മാനേജിങ് പാര്‍ട്ട്ണറും.
തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ 25 അംഗ പൊലീസ് സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വിദേശത്ത് സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന് സംശയമുള്ളതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: 110 വയസ്സിലും തളരാതെ; കോവിഡിനെ തോൽപിച്ച് പാത്തു വീട്ടിലേക്ക് മടങ്ങി
2000 കോടി രൂപയുടെ നിക്ഷേപം തട്ടിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
ഇവരുടെ രണ്ട് മക്കള്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ പിടിയിലായിരുന്നു. ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് റിനു മറിയം തോമസും റിയ ആന്‍ തോമസും പിടിയിലായത്. റിനു പോപ്പുലര്‍ ഫിനാന്‍സിന്റെ സിഇഒയും റിയ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഇവരെ ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിച്ചു. പൊലീസ് പ്രത്യേക സംഘമാണ് ഡല്‍ഹിയില്‍ നിന്നും ഇവരെ പത്തനംതിട്ടയിലെത്തിച്ചത്.